Monday, 12 September 2016
ഫിഷ് മഞ്ചൂരിയന്‍
ആവശ്യമുള്ള സാധനങ്ങള്‍
മീന്‍ കഷണങ്ങള്‍- 250 ഗ്രാം
ഉള്ളി (അരിഞ്ഞത്)- 4 എണ്ണം
ഇഞ്ചി (അരിഞ്ഞത്)- രണ്ട് ടീസ്‌പൂണ്‍
വെളുത്തുള്ളി (അരിഞ്ഞത്)- ഒരു ടീസ്‌പൂണ്‍
അരിപ്പൊടി- കാല്‍ കപ്പ്
റവ- മൂന്ന് ടേബിള്‍സ്‌പൂണ്‍
മുളകുപൊടി- കാല്‍ ടീസ്‌പൂണ്‍
ഉണക്കമുളക്- 2 എണ്ണം
എണ്ണ- മൂന്ന് ടേബിള്‍സ്‌പൂണ്‍
വെള്ളം- ഒന്നര കപ്പ്
പാല്‍ - ഒരു ടേബിള്‍സ്‌പൂണ്‍
തയാറാക്കുന്ന വിധം
കഴുകി വ്യത്തിയാക്കിയ മീന്‍ കഷണങ്ങള്‍ ഒരു ടേബിള്‍സ്‌പൂണ്‍ പാലും കുറച്ച് വെള്ളവുമൊഴിച്ച് പത്തു മിനിറ്റ് തിളപ്പിച്ച് വേവിക്കുക. റവയും അരിപ്പൊടിയും കാല്‍ ടീസ്‌പൂണ്‍ ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ച മീന്‍കഷണങ്ങളിട്ട് ഇളക്കുക. ചൂടായ പാനില്‍ എണ്ണയൊഴിച്ച് മീന്‍ കഷണങ്ങള്‍ വറക്കുക.
ബാക്കി വരുന്ന എണ്ണയില്‍ ഇഞ്ചി,വെളുത്തുള്ളി, ഉണക്കമുളക് എന്നിവ മൂപ്പിക്കുക. ഉപ്പും ഉള്ളിയും ചേര്‍ക്കുക. ഇതിലേക്ക് ഒന്നരകപ്പ് വെള്ളമൊഴിച്ച് തിളപ്പിക്കുക. ഒരു ടേബിള്‍സ്‌പൂണ്‍ റവയും കാല്‍ കപ്പ് വെള്ളവുമൊഴിച്ച് ഇളക്കുക. കൊഴുത്തു വരുന്ന ഗ്രേവി മീന്‍ കഷണത്തിന് മുകളിലേക്ക് ഒഴിക്കുക. ചൂടോടെ വിളമ്പാം.
Subscribe to:
Post Comments (Atom)

No comments:
Post a Comment