Sunday, 17 July 2016
സേമിയ റവ പായസം
ചേരുവകള്‍
റവ – അര കപ്പ്
സേമിയ – 150 ഗ്രാം
പാല്‍ – ഒരു ലിറ്റര്‍
വെള്ളം – ഒന്നര കപ്പ്
പഞ്ചസാര – 200 ഗ്രാം
ഏലക്ക – 2
കശുവണ്ടി – 6
കിസ് മിസ് – കുറച്ച്
നെയ്യ് – 2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
1) ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും 3 മിനുട്ട് വറക്കുക.
2) ഒരു കപ്പ് വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക .3 -5 മിനിറ്റ് വരെ തിളപ്പിക്കുക .
3) വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ഒഴിക്കുക. ഇളക്കി കൊണ്ടേയിരിക്കണം .ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
4) കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക.
5) ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക .ഏലക്ക പൊടിച്ചു തൂവുക.
Labels:
Payasam
Subscribe to:
Post Comments (Atom)

No comments:
Post a Comment